Home News ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു

ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു

108
0

993 മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക.

ഇബ്രാഹിമിന്റെ അടുത്ത സഹായി ഷക്കീല്‍ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടാളികളായ ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം ഷെയ്ഖ്, ജാവേദ് പട്ടേല്‍ എന്ന ജാവേദ് ചിഖ്‌ന, മുക്മോന്‍ അബ്ദുള്‍ അലി അഥവാ ടൈഗര്‍ മേമന്‍ എന്നിവരെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതികളാണ് ഇവരെല്ലാം.

Previous articleറോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മി​നിലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം
Next articleനടി മഹാലക്ഷ്മി വിവാഹിതയായി