Home News ഇഷ്ടത്തിനനുസരിച്ച് ഭര്‍ത്താവ് ബ്ലൗസ് തുന്നി നല്‍കിയില്ല; ഭാര്യ ആത്മഹത്യ ചെയ്തു

ഇഷ്ടത്തിനനുസരിച്ച് ഭര്‍ത്താവ് ബ്ലൗസ് തുന്നി നല്‍കിയില്ല; ഭാര്യ ആത്മഹത്യ ചെയ്തു

127
0

തയ്യല്‍ക്കാരനായ ഭര്‍ത്താവ് തന്‌റെ ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നല്‍കാത്തതില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവതി ആത്മഹത്യ ചെയ്തു.
ഹൈദരാബാദിലെ ആംബര്‍പേട്ടിലാണ് സംഭവം നടന്നത്. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മിയെ ഭര്‍ത്താവുമായുളള വാക്കുതര്‍ക്കത്തിന് ശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് വേണ്ടി ഭര്‍ത്താവ് ശ്രീനിവാസ് ബ്ലൗസ് തുന്നി നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഇഷ്ടപ്രകാരമുള്ള ഡിസൈനിലല്ല ബ്ലൗസ് തുന്നിയത് എന്ന് പറഞ്ഞ് വിജയലക്ഷ്മി ഭര്‍ത്താവുമായി വഴക്കിട്ടു. തന്റെ ഇഷ്ടത്തിന് അനുസരിച്ച് ബ്ലൗസ് വീണ്ടും തുന്നി നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രിനീവാസ് ഇത് നിരസിച്ചു. ശ്രീനിവാസ് നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു

വീടുകള്‍ തോറും കയറിയിറങ്ങി സാരിയും ബ്ലൗസും വിറ്റും വീട്ടില്‍ വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കിയുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്.
കൂടാതെ വീട്ടില്‍ തുന്നല്‍ പണിയും ചെയ്തിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

Previous articleടെഗാ ഇൻഡസ്ട്രീസ് ഐപിഒ: ഷെയർ അലോട്ട്‌മെന്റ് പരിശോധിക്കാം
Next articleചൈനയുടെ എവർഗ്രാൻഡെ ഓഹരികൾ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ