Home News മദ്യത്തിന് പകരം മഥുരയില്‍ പശുവിന്‍ പാല്‍; ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് സര്‍ക്കാര്‍

മദ്യത്തിന് പകരം മഥുരയില്‍ പശുവിന്‍ പാല്‍; ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് സര്‍ക്കാര്‍

167
0

അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോദ്ധ്യയില്‍ നിലവിലുള്ള എല്ലാ മദ്യശാലകളുടേയും ലൈസന്‍സും സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഇന്ന് മുതല്‍ ഉത്തരവ് നിലവില്‍ വരും.

മഥുരയിലെ 37ഓളം ബിയര്‍ പാര്‍ലറുകളും മദ്യശാലകളും അടച്ചുപൂട്ടാനും ഉത്തരവില്‍ പറയുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം. ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് ബാറുകളും രണ്ട് മോഡല്‍ ഷോപ്പുകളും അടപ്പിക്കും.

മദ്യത്തിന് പകരം മഥുരയില്‍ പശുവിന്‍ പാല്‍ വില്‍പ്പന നടത്താമെന്നും അതുവഴി വ്യാപാരം പുനരുജ്ജീവിപ്പിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മഥുരയില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന പൂര്‍ണമായും നിരോധിച്ചിരുന്നു.

 

 

Previous articleനടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ജെബിഎസ് ഗ്രൂപ്പ് കമ്പനി സിഇഒ ഷാനിദ് ആസിഫലി
Next articleനടിയെ ആക്രമിച്ച കേസ്; അതിജീവതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു, കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി മാറില്ല