കേന്ദ്ര സര്‍ക്കാര്‍ യുവാക്കളുടെ ശബ്ദം അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അഗ്‌നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
പുതിയ റിക്രൂട്ട്മെന്റ് പദ്ധതി തീര്‍ത്തും ദിശാബോധമില്ലാത്തതാണ്. അക്രമരഹിതമായും സമാധാനപരമായും പ്രതിഷേധിക്കണമെന്ന് സോണിയാ ഗാന്ധി യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. നാലാം ദിവസവും അഗ്‌നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്.
അഗ്‌നിപഥിനെതിരെ ഇന്നും വിവിധ നഗരങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. റോഡില്‍ ടയറുകളും മറ്റു വസ്തുക്കളും കൂട്ടിയിട്ട് കത്തിച്ച പ്രതിഷേധക്കാര്‍ വാഹനങ്ങളും അഗ്‌നിക്കിരയാക്കി. നാല് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പുതിയതായി പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കള്‍ പ്രക്ഷോഭം നടത്തിയത്.