Home News ജമ്മുകശ്മീരില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് വെടിയേറ്റു

ജമ്മുകശ്മീരില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് വെടിയേറ്റു

71
0

ജമ്മുകശ്മീരില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ബഡ്ഗാം ജില്ലയിലെ ചാന്ദ്പൂരിയിലാണ് സംഭവം. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മറ്റൊരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ബിഹാര്‍ സ്വദേശിയായ ദില്‍കുഷ് ആണ് വെടിയേറ്റതിന് പിന്നാലെ മരിച്ചത്. പരുക്കേറ്റ മറ്റൊരാള്‍ എസ്എംഎച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കശ്മീരിലെ കുല്‍ഗാമില്‍ വ്യാഴാഴ്ച രാവിലെ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജരും കൊല്ലപ്പെട്ടിരുന്നു.

Previous articleഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി
Next articleതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, കേരളം മുഴുവൻ തൃക്കാക്കരയിലേക്ക്