Home News കശ്മീരിലെ ഭീകരാക്രമണങ്ങൾ തുടരുന്നു; കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

കശ്മീരിലെ ഭീകരാക്രമണങ്ങൾ തുടരുന്നു; കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

138
0

ജമ്മുകശ്മീരിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡൽഹിയിൽ ചേരും. ലഫ്. ഗവർണർ മനോജ് സിൻഹയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ വിഷയത്തിൽ ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും. ഇക്കാര്യത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്നലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ സൈനികരെ കശ്മീരിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. ഏത് വിധേനയും അക്രമത്തെ ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

എട്ട് ദിവസത്തിനിടെ കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4 ആയി. ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ബീഹാർ സ്വദേശിയാണ്. ഇതിനിടെ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളിൽ കേന്ദ്ര സർക്കാരിന് വിമർശനവുമായി രാഹുൽ ഗാന്ധി രം​ഗത്ത് വന്നു.

ജനങ്ങൾക്കിടയിൽ ഭിന്നതയും ഭയവും സൃഷ്ടിക്കാനുള്ള ഭീകരസംഘടനകളുടെ ആസൂത്രണത്തിന്റെ ഭാഗമായാണ് സാധാരണക്കാർക്ക് നേരെയുള്ള ഭീകരാക്രമണങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കർശന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന.

Previous articleതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, കേരളം മുഴുവൻ തൃക്കാക്കരയിലേക്ക്
Next articleകാലവർഷം; സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത