Home News ജമ്മു കശ്മീലെ ഭീകരാക്രമണം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

ജമ്മു കശ്മീലെ ഭീകരാക്രമണം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

146
0

ശ്രീനഗര്‍: ജമ്മു കശ്മീലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്..

കഴിഞ്ഞ മാസം 14 ഏറ്റുമുട്ടലുകളിലായി 27 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് സമാനമായ രീതിയില്‍ ഈ മാസവും ഭീകരാക്രമണങ്ങള്‍ തുടര്‍ന്നതോടെ കശ്മീരില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്.

കുല്‍ഗാമില്‍ ബാങ്ക് മാനേജരെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു. ഇലാഹി ദേഹതി ബാങ്ക് മാനേജറായ രാജസ്ഥാന്‍ സ്വദേശി വിജയ്കുമാറാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ പരിക്കേറ്റ് വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസത്തിനിടെ കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തുന്ന നാലാമത്തെ പ്രദേശവാസിയാണ് വിജയകുമാര്‍.

Previous articleതിയറ്ററുകളില്‍ 50 പ്രദര്‍ശന ദിനങ്ങള്‍ പിന്നിട്ട് കെജിഎഫ് 2; നന്ദി അറിയിച്ച് നിര്‍മ്മാതാക്കള്‍
Next articleനടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് പഴയ രേഖകളെന്ന് ദിലീപ്