Home News ടീ​സ്റ്റ സെ​ത​ല്‍​വാ​ദി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ്

ടീ​സ്റ്റ സെ​ത​ല്‍​വാ​ദി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ്

88
0

ഗു​ജ​റാ​ത്ത് ക​ലാ​പ​ക്കേ​സി​ല്‍ വ്യാ​ജ​തെ​ളി​വു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക ടീ​സ്റ്റ സെ​ത​ല്‍​വാ​ദി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. ഇ​വ​ര്‍​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​പാ​ട് അ​റി​യി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്.

ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​തി​നെ​തു​ട​ര്‍​ന്നാ​ണ് ടീ​സ്റ്റ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ ജ​സ്റ്റി​സ് യു.​യു.​ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

ജൂ​ണ്‍ 22നാ​ണ് ഗു​ജ​റാ​ത്ത് ക​ലാ​പ​ക്കേ​സി​ല്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ വ്യാ​ജ തെ​ളി​വു​ക​ളു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ച് ടീ​സ്റ്റ​യെ​യും മു​ന്‍ ഡി​ജി​പി ആ​ര്‍.​ബി.​ശ്രീ​കു​മാ​റി​നെ​യും തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗു​ജ​റാ​ത്ത് ക​ലാ​പ​ക്കേ​സി​ല്‍ മോ​ദി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​രു​ന്നു. ഇ​ത് സു​പ്രീ​കോ​ട​തി ശ​രി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

Previous articleപ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി
Next articleഇറാൻ-യുഎഇ ബന്ധം ശക്തമാവുന്നു