യൂണിഫോമിട്ട് സൗന്ദര്യമത്സരത്തില്‍ റാംപില്‍ ചുവടുവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഉള്‍പ്പെടെ അഞ്ച് പോലീസുകാരെ സ്ഥലം മാറ്റി.
മയിലാടുംതുറൈ ജില്ലയിലെ സെമ്പനാര്‍കോവിലില്‍ ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. നാഗപട്ടണം പോലീസ് സൂപ്രണ്ട് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കി.
നടി യാഷിക ആനന്ദ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത സൗന്ദര്യമത്സരത്തില്‍ വിജയ് നായകനായ തമിഴ് ചിത്രം ‘തെരി’യിലെ ഗാനത്തിനാണ് പോലീസുകാര്‍ റാംപ് വാക്ക് നടത്തിയത്.