Home News പിണറായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ലെന്ന് ടി സിദ്ദിഖ്

പിണറായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ലെന്ന് ടി സിദ്ദിഖ്

92
0

 

മുഖ്യമന്ത്രി പിണറായി വിജയൻ ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ്സിക്ക് വിടാൻ അനുവദിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്.

വഖഫ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. മത സാമുദായിക ഭിന്നിപ്പ് സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ചർച്ച് ബില്‍ കൊണ്ടുവന്ന് ചർച്ചയ്ക്ക് വിളിച്ച് കൂടെനിർത്താനാണ് ശ്രമിച്ചതുപോലെ ഒരോ സാഹചര്യത്തിലും ബ്ലാക്ക് മെയിലിംഗ് ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ടി സിദ്ദിഖ് ആരോപിച്ചു.

Previous articleറാവത്തിന്റെ പിന്‍ഗാമി ; എംഎം നരവനെക്ക് സാധ്യത
Next articleമുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി