Home News സിറോ മലബാര്‍ സഭ തര്‍ക്കം; ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു

സിറോ മലബാര്‍ സഭ തര്‍ക്കം; ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു

134
0
എറണാകുളം-അങ്കമാലി രൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു. ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ വത്തിക്കാന്‍ സ്ഥാനപതി കൊച്ചിയിലെത്തിയിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത്  വത്തിക്കാന്‍ പ്രതിനിധിക്കു  കൈമാറിയെന്നാണ് വിവരം.
രാജി പ്രഖ്യാപനം ആഗസ്തില്‍ ചേരുന്ന സിനഡില്‍ ഉണ്ടാകും. എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് മാറുമെന്നാണ് സൂചന. തീരുമാനങ്ങള്‍ സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബിഷപ്പ് കുര്യന്‍ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു വത്തിക്കാന്‍ സ്ഥാനപതിയും ബിഷപ്പ് ആന്റണി കിരിയിലുമായുള്ള കൂടിക്കാഴ്ച. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ  ഭൂമി വില്‍പ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുര്‍ബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിര്‍ത്ത് കര്‍ദ്ദിനാള്‍ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു. മെത്രാപോലീത്തന്‍ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നുവരെ ബിഷപ്പ് മറുപടി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാര്‍ ആന്റണി കരിയിലിനെ നേരില്‍ കാണുന്നതിന് വത്തിക്കാന്‍ സ്ഥാനപതി എത്തിയത്.
Previous articleറോഡില്‍ ഒറ്റയ്ക്ക് കുത്തിയിരുന്നു പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍ 
Next articleസ്വർണവിലയിൽ ഇടിവ്; വില കുറഞ്ഞത് അഞ്ച് ദിവസത്തിനുശേഷം