Home News ഒരു മിനിട്ടിനുള്ളില്‍ വേദനയില്ല മരണം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത

ഒരു മിനിട്ടിനുള്ളില്‍ വേദനയില്ല മരണം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത

105
0

ആത്മഹത്യാ മെഷീന് അനുമതി നല്‍കി സ്വിറ്റ്സര്‍ലാന്‍ഡ്. ഉപകരണത്തിന് അകത്തുവച്ച് ഒരു മിനിറ്റിനുള്ളില്‍ ‘വേദനയില്ലാ മരണം’ സംഭവിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാക്രോ എന്നാണ് ഈ ഉപകരണത്തിന്‌റെ പേര്.

ശരീരത്തില്‍ ഓക്സിജന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും അളവ് കുറഞ്ഞാകും മരണം. യന്ത്രത്തിന് അകത്തു കയറിയാല്‍ ശരീരം തളര്‍ന്നവര്‍ക്കു പോലും ഇതു പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് കണ്ണിമ ഉപയോഗിച്ചു ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

മരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ് നിഷ്‌കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

 

Previous articleമുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയ്ക്ക് അന്താരാഷ്ട്ര ജനാധിപത്യ ബോഡിയിൽ ചേരാൻ ക്ഷണം
Next articleമുല്ലപ്പെരിയാറിന്‌റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിന്‌റെ തീരത്തുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം