Home News സ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയയാള്‍ അറസ്റ്റില്‍

സ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയയാള്‍ അറസ്റ്റില്‍

60
0
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയയാള്‍ അറസ്റ്റില്‍. അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസാണ് അറസ്റ്റിലായത്. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്‌പേസ് പാര്‍ക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.
ഐടി വകുപ്പിനു കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്നോളിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകള്‍.
2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.
Previous articleവയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; വളര്‍ത്തു മൃഗത്തെ ആക്രമിച്ചു കൊന്നു 
Next articleപ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി