Home News സ്വപ്നയുടെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തത്: അഡ്വ.കൃഷ്ണരാജ്

സ്വപ്നയുടെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തത്: അഡ്വ.കൃഷ്ണരാജ്

192
0

മതനിന്ദ ആരോപിച്ച് കേസെടുത്തതിന് പിന്നാലെ പ്രിതകരണവുമായി സ്വപ്‌നയുടെ അഭിഭാഷകന്‍ അഡ്വ.കൃഷ്ണരാജ്. സ്വപ്‌നയുടെ വക്കീലായതുകൊണ്ടാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് കൃഷ്ണരാജ് പറഞ്ഞത്. അഭിഭാഷകനായ അനൂപിന്റെ പരാതിയിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. 295 എ വകുപ്പ് പ്രകാരമാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ല. ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ശരിയാകുകയാണ്. സ്വപ്നയുടെ വക്കീലിനെ പൂട്ടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ പൊലീസ് ഇപ്പോള്‍ കേസെടുത്തു. 164 മൊഴിക്ക് ഇനി രഹസ്യ സ്വഭാവമില്ലെന്നും അഫിഡവിറ്റായി കോടതിയില്‍ കൊടുത്തിട്ടുണ്ടെന്നും അഡ്വ. കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. മെയ് 25 ന് ഇയാള്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്.

 

Previous articleമുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ ഒരുക്കി പൊലീസ്
Next articleഒരു യുദ്ധം തുടങ്ങാനും ഞങ്ങള്‍ മടിക്കില്ല’; തായ്‌വാന്‍ വിഷയത്തില്‍ ചൈന