Home News ഇന്ന് മാധ്യമങ്ങളെ കാണില്ല’; ദേഹാസ്വസ്ഥ്യമെന്ന് സ്വപ്ന സുരേഷ്

ഇന്ന് മാധ്യമങ്ങളെ കാണില്ല’; ദേഹാസ്വസ്ഥ്യമെന്ന് സ്വപ്ന സുരേഷ്

161
0

ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശാരീരികാസ്വാസ്ഥ്വം മൂലം സ്വപ്ന ഓഫീസില്‍ എത്തില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രണ്ട് ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ന് മാധ്യമങ്ങളെ കാണാന്‍ ഉദേശിക്കുന്നില്ലെന്നുമാണ് സ്വപ്നയുടെ ഓഫീസ് അറിയിക്കുന്നത്.

മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും ബിനാമിയാണ് ഷാജ് കിരണ്‍ എന്ന് കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ പത്രസമ്മേളനത്തില്‍ സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴി മാറ്റാന്‍ ഷാജ് കിരണിലൂടെ സമ്മര്‍ദ്ദമുണ്ടായെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.

ഞാന്‍ എച്ച്ആര്‍ഡിഎസിന്റെ തടവറയില്‍ അല്ല. എച്ച്ആര്‍ഡിഎസ് തന്നെ സ്വാധീനിക്കുന്നില്ലെന്നും അവര്‍ പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ ഫോണ്‍ സംഭാഷണം അവര്‍ പുറത്ത് വിട്ടു.

ഗുരുതര ആരോപണങ്ങളാണ് പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ”കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ… അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ വെറുതെ വിടില്ല…” തുടങ്ങിയ ഭീഷണികളടങ്ങുന്ന ശബ്ദസന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്.

 

Previous articleനാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിയ്ക്ക് വീണ്ടും ഇ.ഡി നോട്ടീസ്, 23ന് ഹാജരാകണം
Next articleഎറണാകുളത്തും മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ; ഗസ്റ്റ് ഹൗസിന് ചുറ്റും പൊലീസ്