കെടി ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്നും സ്വപ്ന സുരേഷ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. യഥാര്‍ത്ഥ ഗൂഢാലോചന നടത്തിയത് കെ ടി ജലീലാണ്. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നുമാണ് സ്വപ്‌ന പറഞ്ഞത്.
ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും സ്വപ്‌ന പറഞ്ഞു തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ല. അവരെ പിന്‍വലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്റെ സുരക്ഷ താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കേരള പൊലീസ് സംരക്ഷണം വേണ്ടെന്നും സ്വപ്ന പ്രതികരിച്ചു.
ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും സ്വപ്ന ചോദിച്ചു. സര്‍ക്കാരാണ് കേസില്‍ ഗൂഡാലോചന നടത്തുന്നത് എന്നും സ്വപ്‌ന ആരോപിച്ചു.