Home News സ്വപ്നാ സുരേഷിന്റെ പുതിയ ജോലിയും വിവാദത്തില്‍; നിയമനം തന്റെ അറിവോടെയല്ലെന്ന് സ്ഥാപനത്തിന്റെ ചെയര്‍മാന്‍

സ്വപ്നാ സുരേഷിന്റെ പുതിയ ജോലിയും വിവാദത്തില്‍; നിയമനം തന്റെ അറിവോടെയല്ലെന്ന് സ്ഥാപനത്തിന്റെ ചെയര്‍മാന്‍

249
0

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ പുതിയ ജോലിയും വിവാദത്തില്‍. എച്ച്ആര്‍ഡിഎസ്സ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായുള്ള നിയമനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സ്വപ്‌നയുടെ നിയമനത്തിനെതിരെ സ്ഥാപനത്തിന്റെ ചെയര്‍മാനാണ് രംഗത്ത് വന്നിരിക്കുന്നത്. എച്ച്ആര്‍ഡിഎസ്സിലെ സ്വപ്നയുടെ നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്നാണ് സംഘടനയുടെ ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാര്‍ പറഞ്ഞത്.

സ്വപ്നാ സുരേഷിന്റെ നിയമനത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ സംഘടനയുടെ സെക്രട്ടറി അജികൃഷ്ണന്‍ നടത്തിയതാണ് ആ നിയമനമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും, സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതായുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍.

സെക്രട്ടറി അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്.ആര്‍.ഡി.എസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും പരാതികളയച്ചിരുന്നതായി കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.

 

Previous articleപഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടകേസ്
Next articleസാബുവിന്റേത് വാസ്തവ വിരുദ്ധ ആരോപണം, കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നു; ആരോപണങ്ങളെ തളളി ശ്രീനിജന്‍ എം.എല്‍.എ