Home News ഒരു സ്ത്രീയുടെ വേദന മനസിലാക്കി; വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഷാജ് കിരണിന്റെ പരാമര്‍ശത്തില്‍ സ്വപ്‌ന

ഒരു സ്ത്രീയുടെ വേദന മനസിലാക്കി; വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഷാജ് കിരണിന്റെ പരാമര്‍ശത്തില്‍ സ്വപ്‌ന

188
0

വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തു എന്ന ഷാജ് കിരണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സ്വപ്‌ന സുരേഷ്. ഷാജ് കിരണിന്റെ ഭാര്യ അമ്മയാകില്ലെന്ന് അറിയാമായിരുന്നു. ആ വേദന മനസിലാക്കിയാണ് അമ്മയാകാമെന്ന് പറഞ്ഞത്. കുഞ്ഞിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്നും കുഞ്ഞിനെ തരാമെന്നും ഞാന്‍ അറിയിച്ചത് എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ സ്വപ്‌ന പറഞ്ഞത്.

ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ നിങ്ങളെ ഞാനൊരു അമ്മയാക്കാമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ഒരു സ്ത്രീയുടെ വേദനയാണ് ഞാന്‍ മനസിലാക്കിയത്. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും കുറെ അനുഭവിച്ചേനെ. ഒരുപാട് പള്ളികളിലും അമ്പലത്തിലും അവര് പോയിട്ടുണ്ടാവും. എല്ലാ റിസ്‌ക്കും എടുത്ത് ഒരു കുഞ്ഞിനെ നല്‍കാമെന്നാണ് ഞാന്‍ പറഞ്ഞത്. അതിലെന്തേലും കുഴപ്പമുണ്ടേല്‍ ആര്‍ക്കുവേണേലും എന്നെ അടിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ സ്വപ്ന വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്നു എന്നുമാണ് ഇന്നലെ ഷാജ് കിരണ്‍ വെളിപ്പെടുത്തിയത്. തങ്ങള്‍ തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വാടക ഗര്‍ഭം ധരിക്കാം എന്ന് സ്വപ്ന സുരേഷ് ഇങ്ങോട്ട് പറഞ്ഞതാണ്. ഇതിന് പ്രതിഫലമായി പണം നല്‍കാം എന്ന് പറഞ്ഞെങ്കിലും സ്വപ്ന സുരേഷ് അത് നിരസിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ പോയപ്പോള്‍ തന്റെ മുന്നില്‍ സ്വപ്‌ന സുരേഷ് കുഴഞ്ഞ് വീണെന്നും അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഗര്‍ഭ ധാരണം പ്രശ്‌നമാണെന്ന് മനസിലായി എന്നുമാണ് ഷാജ് കിരണ്‍ പറഞ്ഞിരുന്നത്.

 

 

Previous article‘ഇതിലും വലിയ വെല്ലുവിളികള്‍ കടന്നു വന്ന ആളാണ് പിണറായി; സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ കോടിയേരി
Next articleപിണറായിയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിക്കും: യൂത്ത് കോണ്‍ഗ്രസ്