Home News മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ല’: ഷാജ് കിരണുമൊത്തുള്ള ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്

മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ല’: ഷാജ് കിരണുമൊത്തുള്ള ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്

168
0

ഷാജ് കിരണുമായുള്ള സ്വപ്ന സുരേഷിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആര്‍ ഡി എസ് ഓഫീസില്‍ നിന്നാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. ആരോടാണ് കളിക്കുന്നതെന്ന് അറിയാമോയെന്നും മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്നും ഷാജ് കിരണ്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്.

സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്‌നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം? ഷാജ് കിരണ്‍ ചോദിക്കുന്നുണ്ട്.

അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നതില്‍ നേട്ടമെന്താണ്. അല്ലെങ്കില്‍ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാല്‍ ഒരു എമൗണ്ട് വാങ്ങി കീഴടങ്ങണം’ ഷാജ് കിരണ്‍ ശബ്ദരേഖയില്‍ പറയുന്നു. ‘എല്ലാവരും പേടിച്ചു ഓടുകയാണ്. ഇത് ഒരു ചെറിയ ഗെയിം അല്ല, വലിയ ഗെയിം ആണെന്നും ഷാജ് കിരണ്‍ പുറത്തുവിട്ട ഓഡിയോയില്‍ പറയുന്നുണ്ട്.

 

Previous article24 മണിക്കൂറും സ്‌കാനിംഗ് ഉറപ്പുവരുത്തണം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മന്ത്രിയുടെ നിര്‍ദേശം
Next articleബൈക്കില്‍ യാത്രചെയ്യുന്നതിനിടെ തെറിച്ച് വീണ് ദേഹത്ത് ബസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം