Home News മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് സ്വപ്‌ന സുരേഷ്; ഒടുവില്‍ കുഴഞ്ഞുവീണു

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് സ്വപ്‌ന സുരേഷ്; ഒടുവില്‍ കുഴഞ്ഞുവീണു

133
0

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് സംസാരിക്കവെ സ്വപ്‌ന സുരേഷ് കുഴഞ്ഞുവീണു. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്‌ന സുരേഷ് കുഴഞ്ഞുവീണത്. തറയിലേക്ക് മറിഞ്ഞുവീണ സ്വപ്‌നയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. സ്വപ്നയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തന്റെ അഭിഭാഷകനെതിരെ കേസെടുത്തു. തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയായി. എന്തുകൊണ്ടാണ് അവരിപ്പോഴും തന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സ്വപ്‌ന സുരേഷ് ചോദിച്ചു.

ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുകയാണ്. ഞാന്‍ പറഞ്ഞതിലെല്ലാം ഉറച്ചുനില്‍ക്കുന്നു. അഭിഭാഷകനെ ഇന്ന് പൊക്കുമെന്ന് ഷാജ് പറഞ്ഞു. അത് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നു. എന്നെ ഇല്ലാതാക്കിക്കോളൂ. പക്ഷേ മറ്റുള്ളവരെ ഒഴിവാക്കണം എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

 

Previous articleപൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ തകര്‍ക്കാനല്ല, ശക്തിപ്പെടുത്താന്‍: നിര്‍മ്മല സീതാരാമന്‍
Next articleമൊബൈല്‍ റീച്ചാര്‍ജിന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പേയ് ടിഎം