ഗൂഡാലോചന കേസിൽ സരിതയുടെ സാക്ഷിമൊഴിയെടുത്തു. സ്വപ്ന സുരേഷും പി.സി.ജോർജു൦ ഗൂഡാലോചനാ നടത്തിയെന്ന് സരിത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സരിത പറയുന്നു. പിസി ജോർജുമായി സ്വപ്‌നാ സുരേഷ് നേരിൽ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നൽകി. അതേസമയം താനും സ്വപ്‌നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നൽകി.
പിസി ജോർജും സരിതയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നതിന് പിന്നാലെയാണ് സരിതയെ കേസിൽ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിർണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.