സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കടുപ്പിച്ച് മുസ്ലീം യൂത്ത് ലീഗ്. ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് നാളെ പ്രതിഷേധിക്കുമെന്ന് യൂത്ത് ലീ?ഗ് നേതാവ് പി കെ ഫിറോസ് അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഇത്തരത്തില്‍ ഒരു ലുക്ക് ഔട്ട് നോട്ടീസും പികെ ഫിറോസ് പങ്കുവെച്ചിട്ടുണ്ട്.
ഇന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷവുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്വര്‍ണം, കറന്‍സി കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മാര്‍ച്ച് നടത്തിയത്.
സംഘര്‍ഷമുണ്ടാക്കരുതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാസ്# വിധിധ ജില്ലകളില്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം ഉണ്ടായി.