Home News ഒരു തീവ്രവാദിയെ രാജ്യം വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായിച്ചു

ഒരു തീവ്രവാദിയെ രാജ്യം വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായിച്ചു

58
0
കേരള മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.  ഒരു തീവ്രവാദിയെ രാജ്യം വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായിച്ചു എന്നാണ് സ്വപ്‌ന ഉയര്‍ത്തുന്ന ആരോപണം. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകള്‍ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സാറ്റ്ലൈറ്റ് ഫോണുമായി കൊച്ചിയില്‍ പിടിയിലായ തീവ്രവാദിയെ മുഖ്യമന്ത്രി പിണറായി രക്ഷപെടുത്തി എന്ന ഗുരുതര വെളിപ്പെടുത്തല്‍ നടത്തി സ്വപ്ന സര്‍ക്കാരിന് തലവേദനയാകുന്നു
കോണ്‍സുലേറ്റില്‍ കോള്‍ വന്നു, ഒരു യുഎഇ പൗരന്‍ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കര്‍ സര്‍ പറഞ്ഞു. 10 മിനിട്ടിനുള്ളില്‍ അദ്ദേഹം തിരികെവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികള്‍ എടുത്തെന്നും പറഞ്ഞു.- സ്വപ്ന സുരേഷ് പറഞ്ഞു.
Previous articleഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? ഇപ്പോള്‍ ജയിലിലാണ് നീയും പോരൂയെന്ന് നടന്‍
Next articleമന്ത്രി മുഹമ്മദ് റിയാസിന് പരിചയക്കുറവുണ്ട്, ഉപദേശങ്ങള്‍ തേടുന്നത് നല്ലത്; വി ഡി സതീശന്‍