Home News തനിക്ക് നേരെ ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയില്‍ നിന്നടക്കം ഉണ്ടാകുന്നു, സുരക്ഷ നല്‍കണം; സ്വപ്‌ന സുരേഷ്

തനിക്ക് നേരെ ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയില്‍ നിന്നടക്കം ഉണ്ടാകുന്നു, സുരക്ഷ നല്‍കണം; സ്വപ്‌ന സുരേഷ്

56
0

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. തനിക്ക് നേരെ ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയില്‍ നിന്നടക്കമുണ്ടാകുന്നതായി സ്വപ്ന ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ നിശബ്ദയാക്കാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വന്‍ സംഘത്തിന്റെ അന്വേഷണം നടക്കുന്നതായും സ്വപ്ന കുറ്റപ്പെടുത്തി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ അറിയിച്ചത്. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുന്നുവെന്നും കേരള പൊലീസിനെ പിന്‍വലിക്കണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു

സ്വപ്നയ്ക്ക് ഇ.ഡി സുരക്ഷ ഒരുക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വ്യക്തികള്‍ക്ക് കേന്ദ്രസേനകളുടെ സുരക്ഷ നല്‍കുന്നതില്‍ പരിമിതിയുണ്ടെന്ന് ഇഡി മറുപടി നല്‍കി. കോടതി ഉത്തരവുണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നും ഇ.ഡി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

 

Previous articleകറുത്ത വസ്ത്രത്തിന് വിലക്കില്ല, ആരെയും വഴിതടയില്ല; വിശദീകരണവുമായി മുഖ്യമന്ത്രി
Next articleസൗബിന്‍ നായകനാവുന്ന ഷാഹി കബീറിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ; ‘ഇലവീഴാപൂഞ്ചിറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്