ക്ലിഫ് ഹൗസിലെ രഹസ്യ മീറ്റിങ്ങിന് രാത്രി ഏഴു മണിക്ക് ശേഷം താന്‍ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.
. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ധാര്‍മികതക്ക് നിരക്കാത്തതാണെന്നും സ്വപ്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാത്രി ഏഴു മണിക്ക് ശേഷം താന്‍ ക്ലിഫ് ഹൗസില്‍ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സ്വപ്‌ന പറഞ്ഞു.
എന്തിനാണ് മുഖ്യമന്ത്രി പൊതുജനങ്ങളോട് പച്ചക്കള്ളം പറയുന്നതെന്നും എല്ലാത്തിനും എല്ലാവരുടെയും കയ്യില്‍ തെളിവുണ്ടെന്നും അവര്‍ പറഞ്ഞു.
ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്‍കിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു.
സ്പിംഗ്‌ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞു. എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.