Home News കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

42
0

കണ്ണൂരില്‍ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പഴയങ്ങാടി സി ഐ ഇ എം രാജഗോപാലന്‍, എസ് ഐ ജിമ്മി, പയ്യന്നൂര്‍ ഗ്രേഡ് എസ് ഐ ശാര്‍ങധരന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ 60,000 രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.

കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാന്‍ പൊലീസുകാര്‍ 60,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

മെയ് 24ന് നടന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണം നടത്തി ഡിവൈഎസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

Previous articleതെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്റെ ആശങ്ക പങ്ക് വയ്ക്കുന്നത്; നടി റിമ കല്ലിങ്കല്‍
Next articleഐപിഎല്ലിലെ മികച്ച ഇലവനുമായി സച്ചിന്‍; ക്യാപ്റ്റനായി ഹാര്‍ദിക്, സഞ്ജു പുറത്ത്