Home News കല്ലുവാതുക്കൽ മദ്യദുരന്ത കേസ്; മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ടു ഭാര്യ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

കല്ലുവാതുക്കൽ മദ്യദുരന്ത കേസ്; മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ടു ഭാര്യ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

162
0

കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചൻ എന്നറിയപ്പെടുന്ന ചന്ദ്രൻറെ ജയിൽ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. അതേസമയം മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാറിന്റെ നിലപാട് സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു.

ജയിൽ ഉപദേശക സമിതിയുടെ രേഖകളും സംസ്ഥാന സർക്കാരിന്റെ തീരുമാനവു൦ രഹസ്യ രേഖയായാണ് കോടതിയിൽ സമർപ്പിച്ചത്. രഹസ്യ രേഖകൾ പരിശോധിച്ച ശേഷമാണ് മോചനം സംബന്ധിച്ചുള്ള തീരുമാനം കോടതി പരിഗണിക്കുന്നത്. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ജയിൽ ഉപദേശക സമിതിക്ക് കഴിഞ്ഞ തവണ നിർദേശം നൽകിയിരുന്നു. മോചന ആവശ്യത്തിൽ നാല് മാസമായിട്ടും തീരുമാനമെടുക്കാത്തതിനെ വിമർശിച്ച കോടതി ഉടൻ തീരുമാനമായില്ലെങ്കിൽ മണിച്ചന് ജാമ്യം നൽകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ല്‍ രോഗബാധിതയായി മരിച്ചു. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ മുപ്പത്തിമൂന്ന് പേരാണ് മരിച്ചത്.

Previous articleസുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചു; എംവി ജയരാജനെതിരെ പരാതി
Next articleസംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു