Home News സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു

സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു

74
0
ഡല്‍ഹി: സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരം സുപ്രിംകോടതി ശരിവെച്ചു.  ഇ.ഡിയുടെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളി.
കാര്‍ത്തി ചിദംബരവും , എന്‍സിപി നേതാവ് അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച 242 ഹര്‍ജികള്‍ കോടതി തള്ളി. പ്രഥമ വിവര റിപ്പോര്‍ട്ട് പ്രതിക്ക് നല്‍കേണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ്, കണ്ടുകെട്ടല്‍, അന്വേഷണം ഉള്‍പ്പെടുള്ള നടപടികളാണ് ഹര്‍ജിയില്‍ ചോദ്യം ചെയതിരുന്നത്. ഇ.ഡിക്ക് വിശാല അധികാരം നല്‍കുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ കോടതിക്ക് മുന്നില്‍ എത്തിയത്.
Previous articleവടകര കസ്റ്റഡി മരണം; സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് : മരണകാരണം ഹൃദയാഘാതം, മുതുകില്‍ ചുവന്ന പാടുകള്‍
Next articleബഫര്‍ സോണ്‍: 2019 ലെ ഉത്തരവ് തിരുത്തി മന്ത്രിസഭ, പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും