തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ സന്ദര്‍ശന സമയം ഡ്യൂട്ടിയില്‍ ഇല്ലാത്തവര്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
മന്ത്രി എത്തിയപ്പോള്‍ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേ ഒ പിയില്‍ ഉണ്ടായിരുന്നുള്ളൂ. അതേസമയം ആശുപത്രിയില്‍ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടര്‍മാര്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു. ഈ ഡോക്ടര്‍മാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
എന്നാല്‍ എട്ട് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു എന്നാണ് കെജിഎംഒഎയുടെ അവകാശവാദം. ഡോക്ടര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.