Home News അവന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിച്ചേക്കും: ഹാർദ്ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്കർ

അവന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിച്ചേക്കും: ഹാർദ്ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്കർ

187
0

ഐപിഎല്ലിലെ കന്നി സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടിക്കൊടുത്ത നായകൻ ഹാർദ്ദിക് പാണ്ഡ്യയെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഹാർദ്ദിക്കിന് നേതൃപാടവമുണ്ടെന്നും ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനാവുമെന്നും ഗവാസ്കർ പറഞ്ഞു. സീസൺ ആരംഭിക്കുന്നതിനു മുൻപ് അവന് 4 ഓവറും എറിയാൻ കഴിയുമോ എന്ന് സംശയമായിരുന്നെന്നും എന്നാൽ ബാറ്റ് കൊണ്ടും പന്തുകൊണ്ടും അവന് ചെയ്യാൻ കഴിയുന്നതെന്തെന്ന് നമുക്കിപ്പോൾ അറിയാമെന്നും ഗാവസ്‌കർ പറഞ്ഞു.

“അവന് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ചെയ്യാൻ കഴിയുന്നതെന്തെന്ന് നമുക്കറിയാം. എന്നാൽ, സീസൺ ആരംഭിക്കുന്നതിനു മുൻപ് അവന് 4 ഓവറും എറിയാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ അതിനു കഴിയുമെന്ന് അവൻ തെളിയിച്ചു. എല്ലാവരും സന്തോഷവാന്മാരാണ്. നിങ്ങൾക്ക് നേതൃപാടവം ഉണ്ടെങ്കിൽ അത് ദേശീയ ടീമിലേക്ക് വഴിതെളിക്കും. സമീപഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനും സാധിക്കും. അത് നല്ല കാര്യമാണ്. 3-4 പേർ ക്യാപ്റ്റൻ സ്ഥാനത്തിനായുണ്ട്. അടുത്തത് ഹാർദ്ദിക് ആണെന്നന്നൽ പറയുന്നത്.”- ഗവാസ്കർ പറഞ്ഞു.

Previous articleതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മുഴുവൻ ഉദ്യോഗസ്ഥരും വനിതകളായ പിങ്ക് ബൂത്ത് കൗതുകമാകുന്നു
Next articleവ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ; പ്രതികരണവുമായി ജോ ജോസഫ്