Home News  സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ വിക്ഷേപണം വിജയം; വാണിജ്യ വിക്ഷേപണ രംഗത്ത് പുതിയ അധ്യായം 

 സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ വിക്ഷേപണം വിജയം; വാണിജ്യ വിക്ഷേപണ രംഗത്ത് പുതിയ അധ്യായം 

64
0
ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വിക്ഷേപണം വിജയകരം. ആദ്യ വിക്ഷേപണത്തില്‍ വാഹനം രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചത്.
രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് എസ്എസ്എല്‍വി ഡിവണ്‍ കുതിച്ചുയര്‍ന്നത്.. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ആസാദി സാറ്റുമാണ് ഇന്ന് ഭ്രമണപഥത്തില്‍ എത്തിയത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി നിര്‍മിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ അഭിമാന വാഹനമായ പിഎസ്എല്‍വിയുടെ ഒരു ചെറു പതിപ്പാണ് ഈ വാഹനം. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റര്‍ വ്യാസം. 500 കിലോമീറ്റര്‍ വരെ ഉയരത്തില്‍ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാന്‍ എസ്എസ്എല്‍വിക്കാകും.
രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേഡിയോ ട്രാന്‍സ്മിറ്റര്‍, റേഡിയേഷന്‍ കൗണ്ടര്‍ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും.
Previous articleറൈഡര്‍മാരെ സൂക്ഷിച്ചോ! ആഡംബരം കൂടിയാല്‍ ലൈസന്‍സ് റദ്ദാക്കും
Next articleഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത