Home News തൃശൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് സ്‌കൂള്‍ മുറ്റത്ത് വെച്ച് പാമ്പുകടിയേറ്റു

തൃശൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് സ്‌കൂള്‍ മുറ്റത്ത് വെച്ച് പാമ്പുകടിയേറ്റു

176
0

തൃശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ പാമ്പു കടിച്ചു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് പാമ്പുകടിയേറ്റത്. സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പാമ്പുകടിയേറ്റത്.

അണലിയുടെ കടിയേറ്റ കുമരനെല്ലൂര്‍ സ്വദേശി ആദേശിനെ(9) മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

വടക്കാഞ്ചേരി ഗവ.ബോയ്‌സ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. ഇവിടെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ആനപ്പറമ്പ് സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ രാവിലെ സ്‌കൂള്‍ വളപ്പില്‍വച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്.

Previous articleപിസി ജോർജിന് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങി പോലീസ്; ഹൈക്കോടതിയെ സമീപിക്കില്ല
Next articleഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍