അധോലോക മുഖ്യന്‍ രാജി വെക്കണം എന്ന ആവശ്യവുമായി യുഡിഎഫ് നടത്തുന്ന സമരം ശക്തമായി തുടരുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ.സ്വര്‍ണ്ണക്കടത്തും ഡോളര്‍കടത്തും കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 18ന് യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും എന്നും ഷാഫി പമ്പില്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പല സ്ഥലത്തും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥപോലും ഉണ്ടയി.
വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയത് സമാധാനപരമായ പ്രതിഷേധമാണെന്ന് വ്യക്തമാക്കി ഷാഫി പറമ്പില്‍ നേരത്തേ രം?ഗത്തെത്തിയിരുന്നു. വിമാനത്തില്‍ അക്രമം കാണിച്ചത് ഇ പി ജയരാജനാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള തീരുമാനം പൊലീസിന് നാണക്കേടാണ് എന്നും ഷാഫി പറമ്പില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.