Home News വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം: പേവിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് 7 പേര്‍ക്ക്

വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം: പേവിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് 7 പേര്‍ക്ക്

79
0
വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം.  വൈക്കം തലയോലപ്പറമ്പില്‍ രണ്ട് സ്ത്രീകളടക്കം ഏഴു പേര്‍ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറിനും കടിയേറ്റു. മറ്റ് അഞ്ച് പേര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്ക്.
പേ വിഷബാധയെന്ന് സംശയിക്കുന്ന തെരുവുനായ നിരവധി വളര്‍ത്തു നായകളെയും കടിച്ചു. കഴിഞ്ഞ ദിവസം വൈക്കം വെച്ചൂരില്‍ പേ വിഷബാധയുള്ള തെരുവ് നായ നിരവധി നാട്ടുകാരെ കടിച്ചിരുന്നു. നായ്ക്കള്‍ക്കും കടിയേറ്റിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പും ആക്രമണം ഉണ്ടായിരുന്നു ആക്രമിക്കപ്പെട്ട ആളുകളെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നു.
ആ സാഹചര്യത്തിലാണ് ഇന്ന് ഏഴുപേര്‍ക്ക് കൂടെ തെരുവുനായയുടെ കടിയേറ്റത്. ഒരാളുടെ മുഖത്തും മറ്റൊരാളുടെ വയറിനും മറ്റുള്ളവരുടെ കൈക്കും കാലിനുമാണ് കടിയേറ്റത്. റോസക്കുട്ടി, ദിവ്യ, അജിന്‍, ജോസഫ് കുമ്പളങ്ങി, അനന്തു ,തങ്കച്ചന്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. നിലവില്‍ കടിയേറ്റവരെ വൈക്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Previous articleസോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു
Next article ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം, പിന്നില്‍ ദിലീപിന്റെ സുഹൃത്തുക്കള്‍