Home News തൃശ്ശൂരില്‍ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരുക്ക്

തൃശ്ശൂരില്‍ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരുക്ക്

144
0

തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. എരുമപ്പെട്ടി സീരകത്ത് റഫീക്കിന്റെ മകള്‍ സിയ (12), കേളംപുലാക്കല്‍ അസീസ്, മേലൂട്ടയില്‍ രാജേഷ് എന്നിവര്‍ക്കാണ് കടിയേറ്റത്.

രാവിലെ മദ്രസയില്‍ പോകുന്നതിനിടയിലാണ് സിയയ്ക്ക് കടിയേറ്റത്. രാജേഷിനും അസീസിനും അവരവരുടെ വീടിന് സമീപത്തുവച്ചാണ് കടിയേറ്റത്.

അസീസിന് കൈക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മൂന്നുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതുമൂലം പരിസരവാസികള്‍ പരിഭ്രാന്തിയിലാണ്.

Previous articleകെഎസ്ആര്‍ടിസി പ്രശ്‌ന പരിഹാരം; തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച
Next articleപാലിയേക്കര നിരക്ക് വര്‍ധന : പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ