Home News എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്; പ്ലസ് ടു റിസൾട്ട് 20ന് പ്രസിദ്ധീകരിക്കും

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്; പ്ലസ് ടു റിസൾട്ട് 20ന് പ്രസിദ്ധീകരിക്കും

166
0

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും. ജൂണ്‍ 20നാണ് പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ജൂണ്‍ 15ന് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയാണ് പുതിയ തിയതിയുടെ കാര്യം വ്യക്തമാക്കിയത്.

അതേസമയം നാളെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവം നടക്കു൦. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്നതിനു എല്ലാ തരത്തിലും സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Previous articleകോൺഗ്രസിന് വീണ്ടും തകർച്ച; ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്
Next articleതൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍, സ്ഥലത്തില്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ടിന് ശ്രമം