Home News എസ്എസ്എല്‍സി ഫലം നാളെ അറിയാം; പ്രഖ്യാപനം 3 മണിക്ക്

എസ്എസ്എല്‍സി ഫലം നാളെ അറിയാം; പ്രഖ്യാപനം 3 മണിക്ക്

232
0

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം നാളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് പി ആര്‍ ഡി ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.

സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാര്‍ഥികളുണ്ടായിരുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29വരെയായിരുന്നു എസ്എസ്എല്‍സി എഴുത്തുപരീക്ഷകള്‍. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.

പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാം. വെബ്‌സൈറ്റില്‍നിന്നും മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.

 

Previous articleപലിശയായി 40,000 രൂപ ലഭിക്കും; ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സന്തോഷവാര്‍ത്ത
Next articleഅധോലോക മുഖ്യന്‍ രാജി വെക്കുക; സമരം തുടരുമെന്ന് ഷാഫി പറമ്പില്‍