Home News കളക്ടര്‍ കസേര പോയ ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റു

കളക്ടര്‍ കസേര പോയ ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റു

91
0
കലക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റു. മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു.
പ്രതിയായ ശ്രീറാമിനെ ജില്ല മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള കലക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. വിവാദത്തിനിടെ ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു. കടുത്ത പ്രതിഷേധത്തിനൊടുവില്‍ ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു.  പിന്നീട് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു
ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായി. മന്ത്രിസഭ യോഗത്തില്‍ ശ്രീറാമിന്റെ നിയമനത്തില്‍ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എതിര്‍പ്പറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും വിവാദത്തില്‍ പെട്ട വ്യക്തി വകുപ്പില്‍ വരുന്നത് അറിയിച്ചില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ച് മന്ത്രി കത്തും നല്‍കിയിരുന്നു.
Previous articleഇന്നത്തെ സ്വര്‍ണവില അറിയാം
Next articleകൂടുതല്‍ ലോക്കിട്ട് വാട്ട്‌സ്ആപ്പ്; സുരക്ഷ മുഖ്യം