Home News ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനായി ഒരുങ്ങി കേരളം 

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനായി ഒരുങ്ങി കേരളം 

50
0
ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. ഗുരുവായൂര്‍ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാം പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
കോറോണ മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലളിതമായിട്ടായിരുന്നു അഷ്ടമി രോഹിണി ദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. രോഗവ്യാപന ഭീഷണി കണക്കിലെടുത്ത് കുടുംബശോഭായാത്രകളായിട്ടായിരുന്നു കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി നടന്നത്. എന്നാല്‍ ഇത്തവണ പതിനായിരത്തോളം ശോഭായാത്രകളാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആറന്മുള, കൊച്ചി, ഗുരുവായൂര്‍, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര സംഗമങ്ങള്‍ വിപുലമായി നടക്കും
ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓര്‍മ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നു
വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Previous articleകാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു
Next articleകാക്കനാട് കൊലപാതകം; പ്രതി അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുന്നത് വൈകും, കൊലപാതകം നടത്തിയത് ഒറ്റയ്ക്കാണെന്ന് അര്‍ഷാദ്