Home News സ്‌പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

സ്‌പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

81
0

നിയമ ലംഘനം നടത്തിയ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. സ്‌പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ ലൈസന്‍സ് ആറു മാസത്തേയ്ക്കാണ് റദ്ദാക്കിയത്. ചാര്‍ട്ടര്‍ വിമാനത്തിന്റെ പൈലറ്റിന്റെ ലൈസന്‍സും ഡിജിസിഎ റദ്ദാക്കി.

മുംബൈയില്‍ നിന്നും ദുര്‍ഗപൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് ബി737 എന്ന വിമാനം യാത്രയ്ക്കിടയില്‍ തകരാര്‍ സംഭവിക്കുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പൈലറ്റുമാരും നാല് ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രയ്ക്കിടയില്‍ തകരാര്‍ തിരിച്ചറിഞ്ഞിട്ടും ജീവനക്കാര്‍ വിമാനം പറത്തുകയായിരുന്നു. ഗുരുതര ചട്ട ലംഘനം നടത്തിയതിനും യാത്രക്കാരുടെ സുരക്ഷ മാനിക്കാതെ പ്രവര്‍ത്തിച്ചതിനുമാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് ഡിജിസിഎ വ്യക്തമാക്കി.

 

Previous articleഅടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച് സ്വര്‍ണം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍
Next articleനവജാത ശിശുവിനെ 6000 രൂപയ്ക്ക് പിതാവ് വിറ്റു