Home News ആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തി; ഗര്‍ഭിണികള്‍ക്കായി പ്രതേൃക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി

ആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തി; ഗര്‍ഭിണികള്‍ക്കായി പ്രതേൃക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി

287
0

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയിലെത്തി. ഇന്ന് രാവിലെയാണ് മന്ത്രി അപ്രതീക്ഷിതമായി അട്ടപ്പാടിയിലെത്തിയത്. ഗര്‍ഭിണികള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.

അഗളി സിഎച്ച്‌സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു. നവജാത ശിശുക്കള്‍ക്കുള്ള ഐസിയു ഉടന്‍ ആരംഭിക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കും.

ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും. പീഡിയാട്രിഷ്യനെയും ഗൈ നക്കോളജിസ്റ്റിനെയും നിയമിക്കും. ചുരമിറങ്ങാതെ അട്ടപ്പാടിയില്‍ തന്നെ ചികിത്സ ലഭ്യമാക്കുമെന്നും ഊരുകള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. അഗണി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലന്‍സ് നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ബേസിക്ക് സപ്പോര്‍ട്ടുള്ള ആംബുലന്‍സാവും അനുവദിക്കുക.

 

Previous articleഗുജറാത്തിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് ആഫ്രിക്കയില്‍ നിന്ന് എത്തിയാള്‍ക്
Next articleരാജ്യത്ത് 8,603 പുതിയ കോവിഡ് രോഗികള്‍; രോഗമുക്തി 8,190