Home News യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം; സമൂഹ മധ്യമത്തിലൂടെ പരാമര്‍ശങ്ങള്‍ പാടില്ലായെന്ന് കോടതി

യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം; സമൂഹ മധ്യമത്തിലൂടെ പരാമര്‍ശങ്ങള്‍ പാടില്ലായെന്ന് കോടതി

68
0
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യം, തുല്യ ബോണ്ട്,  പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മധ്യമത്തിലൂടെ പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെ ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് യുട്യൂബര്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം പത്രാധിപര്‍ ടി.പി. നന്ദ കുമാറിനെതിരെ പരാതി നല്‍കിയ ദലിത് യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് യു ട്യൂബര്‍ക്കെതിരെയുള്ള കേസ്.
ഇടുക്കി സ്വദേശിയായ യുവതിയെ അസഭ്യം പറഞ്ഞ കേസിലാണ് സൂരജ് പാലാക്കാരനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനൊപ്പം, ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എസ് സി- എസ് ടി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.
Previous articleപ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി
Next articleഇമ്മട്ടിയുടെ ‘കട്ടന്‍ അടി’ ഇനി ദുല്‍ഖറിന് ഒപ്പം; കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സുമായി ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി