Home News സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

144
0

കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകിട്ടാണ് സോണിയ ഗാന്ധി കൊവിഡ് പോസിറ്റീവായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രസിഡന്റിനുള്ളത്. സോണിയ ഗാന്ധി സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് വക്താവ് അറിയിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിനു പിന്നാലെയാണ് സോണിയ ഗാന്ധിക്ക് കൊവിഡ് പോസിറ്റീവായത്. ജൂണ്‍ 8നു മുന്നോടിയായി ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് സോണിയ ഗാന്ധിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തെന്നാണ് കേസ്.

സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും ജൂണ്‍ 8നു മുന്‍പ് ഇഡിക്ക് മുന്നില്‍ ഹാജരാവണം. 2012ല്‍ സുബ്രഹ്‌മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കുന്നത്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നേതാക്കള്‍ക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്‌മണ്യം സ്വാമി ആരോപിച്ചിരുന്നത്.

 

Previous articleപി ടിയ്ക്ക് ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യത, സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നു; ഉമ തോമസ്
Next article‘ഇന്ത്യയിലെ ആദ്യത്തെ സോളോഗമി’; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി, വിവാഹം ജൂണ്‍ 11ന്