Home News കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

48
0

സോളാര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ദില്ലിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. നേരത്തെ തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കെ സി വേണുഗോപാലിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഡല്‍ഹിയില്‍ വച്ച് ചോദ്യം ചെയ്തത്.

2012 മെയ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു.

Previous articleഎഴുത്തുകാരൻ നാരായൻ അന്തരിച്ചു
Next articleബാങ്ക് കൊള്ളയടിക്കാന്‍ തുരങ്ക നിര്‍മാണം; ഒടുവില്‍ തുരങ്കം തകര്‍ന്നപ്പോള്‍ രക്ഷകരായി പൊലീസ്