Home News സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു

സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു

123
0
സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. സോളാര്‍ കേസിലെ പ്രതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2012-ല്‍ മന്ത്രി എ പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി.
2012 മെയ്് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അന്വേഷണം നടത്തിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. അന്വേഷണ സംഘം മൂന്ന് തവണ പരാതിക്കാരിയില്‍ നിന്നും മൊഴി എടുത്തിരുന്നു. വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കൈമാറിയതായും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
സോളാര്‍ പീഡനക്കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഹൈബി ഈഡന്‍ എം പിക്കെതിരായ കേസ് തെളിവുകളില്ലാത്തതിനാല്‍ സിബിഐ കഴിഞ്ഞ ദിവസം എഴുതി തള്ളിയിരുന്നു.
Previous articleസിപിഎം ബന്ധു നിയമനങ്ങള്‍ നടത്തുന്നു, അര്‍ഹതയുള്ളവരുടെ അവസരം സര്‍ക്കാര്‍ നിഷേധിച്ചു; വിഡി സതീശന്‍
Next articleവൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം: പേവിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് 7 പേര്‍ക്ക്