പീഡനക്കേസില്‍ അറസ്റ്റിലായ ടിക് ടോക് താരം വിനീതിന്റെ വലയില്‍ കുറെ സ്ത്രീകള്‍ കുടുങ്ങിയതായി പൊലീസ്. കോളേജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലാണ് വിനീത് അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുടുതല്‍ സ്ത്രീകള്‍ ഇയാളുടെ വലയില്‍ കുടുങ്ങിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് ഇയാള്‍ സ്ത്രീകളോട് പരിചയപ്പെടുന്നത്. കൂടുതല്‍ സ്ത്രീകളും വിവാഹിതരാണ്. ഇവരുമായി പരിചയപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്പാണ് ആദ്യം നല്‍കുന്നത്. ഇങ്ങനെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കൂടാതെ സ്വകാര്യ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കാറു വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. നേരത്തെ പൊലീസിലായിരുന്നുവെന്നും ഇപ്പോള്‍ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ശാരീരിക അസ്വസ്ഥതകള്‍ കാരണം പൊലീസില്‍ നിന്ന് രാജിവച്ചു എന്നായിരുന്നു അവകാശവാദം.