Home News ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി

ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി

110
0
പാലക്കാട്: മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി.  ഉഗ്ര  വിഷമുള്ള പാമ്പുകളില്‍ ഒന്നായ വെള്ളിക്കെട്ടന്‍ ആണ് കുട്ടിയുടെ കാലിലൂടെ ഇഴഞ്ഞത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് നിഗമനം.
ക്ലാസ് മുറിയില്‍ വെച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. രാവിലെ സ്‌കൂളിലെത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് നാലാം ക്ലാസുകാരി പാമ്പിനെ ചവിട്ടിയത്.
ഉടന്‍ കുട്ടിയുടെ കാലില്‍ പാമ്പ് വരിഞ്ഞ് മുറുക്കുകയായിരുന്നു. പാമ്പ് ചുറ്റിയവിവരം വിദ്യാര്‍ഥിനി തന്നെ അധ്യാപികയെ അറിയിച്ചു. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പാമ്പ് കടിയേറ്റ പാട് ശരീരത്തിലില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സ്‌കൂളിന്റെ പരിസരം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാമ്പ് ക്ലാസ് മുറിക്കകത്ത് കയറാന്‍ വഴിയൊരുക്കിയത് ഇത് നീക്കം ചെയ്യുന്നതില്‍ വരുത്തിയ വീഴ്ചയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
Previous articleവിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണ്; ആത്മവിശ്വാസത്തോടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു
Next articleനേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ? കാനം രാജേന്ദ്രന്‍