സ്‌പൈസ് ജെറ്റ് വിമാനത്തിനകത്ത് പുക ഉയര്‍ന്നതിനെതുടര്‍ന്ന് വിമാനം തിരിച്ചിറക്കി. വിമാനം പറന്ന് 5000 അടി ഉരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍ പുക നിറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. വിമാനത്തിലെ ക്യാബിനകത്ത് പുക നിറഞ്ഞത് യാത്രക്കാര്‍ തന്നെയാണ് അദ്യം കണ്ടത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ജബല്‍പൂരിലേക്ക് പോയ വിമാനമായിരുന്നു ഇന്ന് രാവിലെയോടെ തിരിച്ചിറക്കിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പൈസ് ജെറ്റിന്റെ മറ്റൊരു വിമാനവും അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ ഇടതുവശത്ത് എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്നാണ് അന്ന് വിമാനം താഴെയിറക്കിയത്.