ശക്തമായ മഴ മാറിയതോടെ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കുറയുന്നു. നിലവില്‍ 139.45 അടിയാണ് ജലനിരപ്പ്. അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്.
മഴ മാറിയതോടെ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കുറയുന്നു.
2387.32 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴക്ക് ശമനമുള്ളതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇടമലയാര്‍, ഇടുക്കി ഡാമുകളില്‍ നിന്നുള്ള ജലം ഒഴുകി എത്തിയെങ്കിലും പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നില്ല.
ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ ജലം ഇന്ന് തുറന്നുവിട്ടേക്കില്ല. മുല്ലപ്പെരിയാറില്‍ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തില്‍ എത്തിയത്