Home News പാലായിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം

പാലായിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം

113
0

പാലാ മുരിക്കുംപുഴ യിൽ മാലിന്യങ്ങൾക്കിടയിൽ നിന്നും അസ്ഥികൂടം കണ്ടെടുത്തു. മുരിക്കുംപുഴയിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് ഇത് കണ്ടെത്തിയത്.മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഇവ കൊണ്ടുവന്നിട്ട താണെന്നാണ് കരുതുന്നത്. മത്സ്യം വിൽക്കാൻ എത്തിയവരാണ് ആദ്യം തലയോട്ടിയുടെ ഭാഗങ്ങൾ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.

പഠനത്തിനായി ഉപയോഗിച്ച ഡമ്മികളാണോയെന്നും സംശയമുണ്ട്.

Previous articleസര്‍ക്കാര്‍ റിപ്പോര്‍ട്ട് അപൂര്‍ണം’; പിങ്ക് പൊലീസ് കേസില്‍ വിമര്‍ശിച്ച് ഹൈക്കോടതി
Next articleലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ആശയങ്ങള്‍; കോടിയേരി ബാലകൃഷ്ണന്‍